Posts

Image
ലോക്ക് ഡൗണിൽ മഴ പെയ്യുമ്പോൾ...  അമ്മ പച്ചയോലക്കീറുമായി ഇവിടെ വയ്ക്ക് ഇവിടെ വയ്ക്കെന്നും പറഞ്ഞു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്... ഒടിഞ്ഞ കൈകൾ ഉള്ളതാണെങ്കിലും ഇരിക്കാൻ ഉപയോഗിക്കാത്തതെങ്കിലും ബലമുള്ള കാലുകൾക്ക് നല്ല ഉറപ്പുള്ളതുമായ സാമാന്യം ഭാരമുള്ള ഒരു പഴയ മരക്കസേരയും തൂക്കി ഞാൻ പിന്നാലെ നടന്നു തുടങ്ങിയിട്ട് നേരം കുറച്ചായി...പുറത്തു മഴ അതിന്റെ സർവ്വ ശക്തിയുമെടുത്ത് പെയ്തു വീണു കൊണ്ടിരിക്കുക തന്നെയാണ്... അല്ലെങ്കിലും മഴ വന്നാൽ അമ്മക്ക് ആസ്വാദനമൊക്കെ കുറവാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... പേടിയാണ് കൂടുതൽ... ഓർമ്മ വച്ച നാളുമുതൽ എന്നുള്ള ഡയലോഗ് എനിക്ക് മാത്രമാണെങ്കിലും അതിനേക്കാളൊക്കെ ഒരുപാടു കാലത്തെ പഴക്കമുണ്ടായിരുന്നു ഞങ്ങളുടെ വീടിന്... നാലുക്കെട്ടൊന്നുമല്ലാത്തതു കൊണ്ടും സാധാരണ മണ്ണു കൊണ്ടുണ്ടാക്കിയ ഇഷ്ടികകൾ കൊണ്ടുള്ള നിർമ്മിതി ആയിരുന്നതു കൊണ്ടും പുരാവസ്തു പട്ടികയിൽ വരാനുള്ള സ്‌കോപ്പും കുറവായിരുന്നു ഞങ്ങളുടെ വീടിന്... ഏറെക്കുറെ ചിതലുകൾ തിന്നു തീർത്ത പട്ടികകൾ ഇല്ലാത്ത പലയിടങ്ങളിലും പണ്ടു മേഞ്ഞിരിക്കുന്ന ഓടുകൾ വായുവിലങ്ങനെ ഒരു മാജിക്ക്കാരന്റെ കരവിരുതോടെ നിൽക്കു...
Image
ജയിപ്പിച്ചു കൊണ്ട് തോൽക്കുന്നവർ   കടന്നു വന്നതും നടന്നു തീർത്തതുമായ വഴികളിൽ ഒരു മറവിക്കും മുറിവേല്പിക്കാനാകാതെ എല്ലാവരുടെയും മനസ്സിൽ കിടക്കുന്നുണ്ടാകും പൊടി പിടിച്ചിട്ടും ക്ലാവ് പടർന്നിട്ടും ഒന്നു കൈ കൊണ്ടു തടവിയാൽ ഇപ്പോഴും തിളക്കം നഷ്ടപ്പെടാത്ത ഒരുപാടു  ഓർമ്മകൾ... ഒരുപാട് മികച്ചതോ വളരെ മോശമോ ആയിരുന്നില്ലെങ്കിലും വിദ്യാഭ്യാസക്കാര്യത്തിൽ ഒരു ശരാശരി നിലവാരം നിലനിർത്താൻ ഞാനെന്നും ശ്രമിച്ചിരുന്നു... ആ ശ്രമത്തിൻ്റെ ഫലമെന്നോണമായിരിക്കണം അടിസ്ഥാന യോഗ്യതയായ പത്താംതരം അത്ര വലിയ പ്രയാസമൊന്നുമില്ലാതെ ഞാനഗ്രഹിച്ചതു പോലെത്തന്നെ ഫസ്റ്റ് ക്ലാസ്സോടു കൂടി കടന്നു കിട്ടിയത്... അതുവരെയുള്ള പഠനമൊക്കെ അത്തരത്തിൽ ഭേദപ്പെട്ട നിലയിൽ തന്നെയായിരുന്നു എന്നതു കൊണ്ടു മാത്രം വീട്ടുക്കാർക്കൊക്കെ വലിയ സംതൃപ്തിയും സന്തോഷവുമായിരുന്നു എൻ്റെ കാര്യത്തിൽ... അതിലെൻ്റെ കൂടപ്പിറപ്പുകളേക്കാളേറെ, കൂടുതൽ സന്തോഷിച്ചിരുന്നതും എൻ്റെ അച്ഛനും അമ്മയും തന്നെയായിരുന്നു... അടുത്തറിയാൻ ശ്രമിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, നമ്മൾ കരുതും പോലെ നമ്മുടെ കൈപ്പിടിയിലൊതുങ്ങാത്ത തരത്തിലുള്ള കാര്യങ്ങളൊന്നുമായിരിക്കില്ല ന...
Image
കിണറോർമ്മകൾ   ഇന്ന് ഓർമ്മകളിലേക്ക് ഒരു പാള വെള്ളം കോരി...  കിണറിനു ചുറ്റും വട്ടത്തിൽ കെട്ടിപ്പൊക്കിയ അരമതിലിൽ, കോരുന്ന പാള കെട്ടിയിട്ട നീണ്ട കയർ വട്ടത്തിൽ ഭംഗിയിൽ ചുറ്റി ചുറ്റി വച്ച് കുണുങ്ങി കുണുങ്ങി, പാള കിണറ്റിൽ കുത്തിക്കുലുക്കി പഴയ നാലാം ക്ളാസ്സുക്കാരനോ അഞ്ചാം ക്ളാസ്സുക്കാരനോ ആയി മാറി കുറച്ചധിക നേരം വെള്ളം കോരി...  ഓർമ്മ വച്ച നാളു മുതൽ വീട്ടിൽ വെള്ളമുള്ളൊരു കിണർ കണ്ടതായി ഓർമയില്ല... വെള്ളമില്ലാത്തതിനെ കിണർ എന്നു വിളിക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല... എന്തായാലും അങ്ങനൊരു സാധനം എന്റെ ചെറുപ്പത്തിൽ മണ്ണിട്ട് മൂടിയത് എനിക്കിപ്പോഴും ഓർമയിലുണ്ട്...   "വൈദ്യന്റെ മക്കൾ പുഴു വച്ചു ചാകും" എന്നൊരു പഴഞ്ചൊല്ല് അർത്ഥവത്താക്കി കൊണ്ട് നാട്ടിലെ നൂറു കിണറുണ്ടെങ്കിൽ അതിൽ തൊണ്ണൂറിൽ അധികവും കുത്തിയ അച്ചാച്ചനും (അച്ഛന്റെ അച്ഛൻ) അഞ്ചു മക്കൾക്കും (എന്റെ അച്ഛനുൾപ്പെടെ) സ്വന്തം വീട്ടിൽ കുത്തിയ മൂന്നു കിണറിന്റെ കണക്കിൽ ആർക്കോ എവിടെയോ പിഴച്ചു... അല്ലെങ്കിൽ നീരിന്റെ കനിവിനു വേണ്ടിയാണെങ്കിലും മണ്ണിനെ കുത്തി വേദനിപ്പിച്ചതിലുള്ള പ്രതികാരം, അവസരം ഒത്തു വന്നപ്പോൾ തിരിച്ചങ്ങു തീർത്തു എന്നു വ...
Image
  അരമതിലുകൾ "ഒന്നു കാണണമെന്നുണ്ട് "  "അതെന്തിനാ ? കണ്ടാൽ മാത്രമേ എന്നോടുള്ള സ്നേഹം നിലനിൽക്കുള്ളൂ എന്നൊരു തോന്നലുണ്ടോ ? " "ശരിയാണ്. എങ്കിലും കാലമെത്രയായി ഇങ്ങനെ കാണാതെ......." "എന്തിനാണ് പുതിയ ആചാരങ്ങളൊക്കെ...? നമുക്കിനിയുമിങ്ങനെ കാണാതെ സംസാരിക്കാം... കാണാതെത്തന്നെ പ്രണയിക്കാം... കാലങ്ങൾക്കൊടുവിൽ ഒരിയ്ക്കൽ കാണാതെത്തന്നെ പരസ്പരം പിരിയുകയും ചെയ്യാം... ഞാൻ നിന്റെ നാരായണിയും നീയെന്റെ ബഷീറുമായി മാറാം... വീണ്ടും നമുക്കൊരു മതിലുകൾക്കു വഴിയൊരുക്കാം..."
ഇവനോ പ്രാന്തൻ ! വേവുന്ന വേനലോ നോവുന്ന വർഷമോ എന്തു തന്നെയാകട്ടെ  മർത്ത്യരെ ചങ്കിടിപ്പോടെ നിന്നൊരാ അമ്മയെ കണ്ടിട്ടു,മില്ലെന്നു നടിച്ചതും നാമല്ലേ നേടുവാൻ നമ്മുടീ ഓട്ടത്തിനിടയി- ലെന്തമ്മ സ്വന്തമൊന്നുമല്ലല്ലോ എന്തിനും ഒന്നാമതെത്തുവാൻ നോക്കുമ്പോൾ  എന്തേ നാം മത്സരിക്കുന്നില്ല നന്മ ചെയ്തീടുവാൻ. കുളിയില്ല നനയില്ല പെർഫ്യുമടിച്ചില്ല മതിലുകൾ കെട്ടാത്ത മനമുണ്ട് നോക്കണം പണമില്ല പതിരില്ല പാഞ്ഞു പോകുവാൻ കാറില്ല  പതറാതെ നിൽക്കു ന്നവനു  തലക്കനമെന്നതൊന്നില്ല അന്നു പെറ്റില്ല ഇന്നു പെറ്റില്ല ഇനിയൊട്ടു പെറുകില്ല പേറ്റുനോവറിയുന്ന അവനൊരു പെണ്ണല്ല എങ്കിലും പണ്ടു പണ്ടേ നാം വിളിച്ചീടുന്നു  ഇവൻ പ്രാന്തൻ ! ഇവൻ  പ്രാന്തൻ ! ഇവൻ  പ്രാന്തൻ !   

ഇവിടെ മഴ പെയ്യുകയാണ്

Image
ഇവിടെ മഴ പെയ്യുകയാണ് ഇവിടെ വീണ്ടും മഴ പെയ്യുകയാണ്* മനസ്സിൽ,  ഇണയുടെ വിരഹത്തിന്റെ ചൂടുയർത്തി മണ്ണിൽ, ഇരയുടെ പ്രണയത്തിന്റെ മണമുയർത്തി പകലിൽ, ഒടുങ്ങാത്ത പരാതിയുടെ പുകിലുണർത്തി പലയിടങ്ങളിൽ, പലതും പറയാതെ ദുരിതമുണർത്തി കടലിൽ, തിരകളിൻ കനിവിനാൽ അറുതി വരുത്തി കരയിൽ, പകയുടെ കനലിന്റെ വറുതി വരുത്തി നനവിൽ, കുളിരുന്ന തളിരിന്റെ ബാല്യമൊടുക്കി നടുവിൽ,  നിറയാത്ത വയറിന്റെ വിശപ്പൊടുക്കി ഒടുവിൽ... മെയ്യുയർത്തി വെറിയുണർത്തി പുല വരുത്തി ദിനമൊടുക്കി... ഇവിടെ വീണ്ടും മഴ പെയ്യുകയാണ്....

അന്നു പെയ്ത മഴയിൽ

Image
അന്നു പെയ്ത മഴയിൽ ഇന്നലെ ഒരു മഴ സായാഹ്നമായിരുന്നു. കോരിച്ചൊരിയുന്ന ഒരു മഴ സായാഹ്നം. പഴയതു പോലെ ഇപ്പോള്‍ മഴയൊന്നും പെയ്യാറില്ലെന്ന് ഞാനോര്‍ത്തു. ഉണ്ടെങ്കില്‍ തന്നെ ഒന്നോ രണ്ടോ മഴ. അതും കാലം തെറ്റി ഇന്നലെ പെയ്തത് പോലെ...അത് കൊണ്ട് തന്നെയായിരുന്നിരിക്കണം ഇന്നലെ അത് തന്റെയൊരു ആഘോഷമാക്കി മാറ്റി തിമിര്‍ത്തു പെയ്തു വീഴുകയായിരുന്നു. ഉണർന്നപ്പോൾ അതിന്റെ കോലാഹലങ്ങളെല്ലാം എല്ലായിടത്തും കാണാനുമുണ്ടായിരുന്നു. വീടിനു ചുറ്റും ചെളി വെള്ളം തളം കെട്ടി നില്ക്കുന്നുണ്ട്. വെള്ളമില്ലാ ത്ത ഭാഗങ്ങളിലെല്ലാം ചെളി മാത്രം അറപ്പുളവാക്കുന്ന വിധത്തില്‍ പരന്നു കിടന്നു. ഒന്നുരണ്ട് വാഴകള്‍ എഴുന്നള്ളിപ്പിനോട് കൂടി ഉറഞ്ഞു തുള്ളി കലിയിറങ്ങിയ കോമരം പോലെ തളര്‍ന്നു കിടക്കുകയാണ്. നുറുമ്പിച്ചു ദ്രവിച്ച അതിന്റെ പഴയ ഊന്നുകള്‍ മാറ്റി പുതിയവ മാറ്റി വയ്ക്കുന്ന തിരക്കിലായിരുന്നു അമ്മ. ആ തിരക്കിനിടയില്‍, രണ്ടു കൈകള്‍ കൊണ്ടും പുറകിലത്തെ വാതില്‍ കട്ടിളകള്‍ രണ്ടു ഭാഗത്തേക്കും അകത്താനുള്ള വൃഥാ ഒരു ശ്രമം നടത്തി കൊണ്ട് മുറ്റത്തേക്ക്‌ ഇറങ്ങാന്‍ ഒരുങ്ങിയ എന്നെ അമ്മ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അതെന്തായാലും നന്നായി...