ഇവിടെ മഴ പെയ്യുകയാണ്
ഇവിടെ മഴ പെയ്യുകയാണ്
ഇവിടെ വീണ്ടും മഴ പെയ്യുകയാണ്*
മനസ്സിൽ, ഇണയുടെ വിരഹത്തിന്റെ ചൂടുയർത്തി
മണ്ണിൽ, ഇരയുടെ പ്രണയത്തിന്റെ മണമുയർത്തി
പകലിൽ, ഒടുങ്ങാത്ത പരാതിയുടെ പുകിലുണർത്തി
പലയിടങ്ങളിൽ, പലതും പറയാതെ ദുരിതമുണർത്തി
കടലിൽ, തിരകളിൻ കനിവിനാൽ അറുതി വരുത്തി
കരയിൽ, പകയുടെ കനലിന്റെ വറുതി വരുത്തി
നനവിൽ, കുളിരുന്ന തളിരിന്റെ ബാല്യമൊടുക്കി
നടുവിൽ, നിറയാത്ത വയറിന്റെ വിശപ്പൊടുക്കി
ഒടുവിൽ...
മെയ്യുയർത്തി വെറിയുണർത്തി പുല വരുത്തി ദിനമൊടുക്കി...
ഇവിടെ വീണ്ടും മഴ പെയ്യുകയാണ്....

ഇത് വായിച്ച ഞങ്ങളുടെ മനസ്സിലും
ReplyDeleteമഴ തിമിർത്തു പെയ്യുകയാണ്.
സുരാജിന്റെ അക്ഷര മേഘങ്ങളിൽ നിന്നും
മണ്ണിലേക്കുതിരുന്ന കാവ്യ മഴത്തുള്ളികൾക്കു എന്തൊരു ഭംഗിയാ...
നിലയ്ക്കാതെ പെയ്യട്ടെ...
ഈ മഴ നനയുമ്പോൾ, ഓരോ തുള്ളിയിലും നിറയെ സുഗന്ധമാ , ഓർമ്മകളാ .....
ReplyDeleteNice
ReplyDelete